Menu

പൊതുസമൂഹത്തിന് രാഷ്ട്രീയം സംസാരിക്കാൻ ഒരു പൊതുയിടം എന്ന ആശയത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരു കൂട്ടായ്മയാണ് എംഎൽഎ റേറ്റിങ്ങ്. നിങ്ങളുടെ മണ്ഡലത്തിലെ പ്രതിനിധിയെ വിലയിരുത്താനുളള അവസരമാണ് ഈ വെബ്സൈറ്റിലൂടെ ഞങ്ങൾ ഉദ്ദേശിക്കുന്നത്. മണ്ഡലത്തിലെ എംഎൽഎ അല്ലെങ്കിൽ മന്ത്രിയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള ഒരു പ്ലാറ്റ്ഫോമാണിത്. അഭിപ്രായങ്ങൾക്കൊപ്പം തങ്ങളുടെ നേതാവിനെ റേറ്റ് ചെയ്യാനുള്ള അവസരവും ഈ സൈറ്റിലുണ്ട്. നേതാക്കളെക്കുറിച്ചുള്ള നല്ല കാര്യങ്ങളും അവരുടെ പ്രവർത്തനങ്ങളും ഒപ്പം വിയോജിപ്പുകളും നിങ്ങൾക്കിവിടെ രേഖപ്പെടുത്താവുന്നതാണ്.

ആരോഗ്യകരമായ സംവാദങ്ങളാണ് ഇവിടെ സ്വാഗതം ചെയ്യുന്നത്. രാഷ്ട്രീയ പകപോക്കലുകൾ, വ്യക്തിഹത്യകൾ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയവ ഇവിടെ പ്രോത്സാഹിപ്പിക്കുന്നതല്ല. അത്തരം കാര്യങ്ങൾക്കെതിരെ കർശന നിയന്ത്രണം ഉണ്ടായിരിക്കും. മാത്രമല്ല അങ്ങനെയുള്ള ആളുകളെ സൈറ്റിൽ നിന്ന് ബ്ലോക്ക് ചെയ്യുന്നതാണ്.