Menu

പി.സി. ജോർജ്

പൂഞ്ഞാർ


പി.സി. ജോർജ്

പൂഞ്ഞാര്‍ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് പി.സി. ജോര്‍ജ്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാന്‍ ആയിരുന്നു. 1951 ആഗസ്റ്റ് 28 ന് പ്ലാത്തോട്ടത്തില്‍ ചാക്കോയുടെ മകനായി ജനിച്ചു. ഈരാറ്റുപേട്ട സ്വദേശിയാണ്. കെഎസ്‌സി പ്രവര്‍ത്തകനായി രാഷ്ട്രീയജീവിതം തുടങ്ങി. പിന്നീട് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ ചേര്‍ന്ന് ആ പാര്‍ട്ടിയുടെ ലീഡര്‍ സ്ഥാനം വഹിച്ചു. 2004 മെയ് 31 വരെ ജോസഫ് ഗ്രൂപ്പിലായിരുന്നു. തുടര്‍ന്ന് ആ പാര്‍ട്ടിയില്‍ നിന്ന് മാറിയാണ് കേരള കോണ്‍ഗ്രസ് (സെക്യുലര്‍) രൂപീകരിച്ചത്. അതിനുശേഷം സെക്യുലര്‍ പാര്‍ട്ടി കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ച് യുഡിഎഫ് അംഗമായി.

2016-ലെ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് എല്ലാ മുന്നണികളെയും പിന്തള്ളിക്കൊണ്ട് വിജയിച്ചു. 2017-ല്‍ അദ്ദേഹം കേരള ജനപക്ഷം എന്ന പാര്‍ട്ടിക്ക് രൂപം നല്‍കി. 2011-ലെ യുഡിഎഫ് സര്‍ക്കാരില്‍ 2015 ഏപ്രില്‍ 8 വരെ ക്യാബിനറ്റ് പദവിയോടുകൂടി നിയമസഭയില്‍ ചീഫ് വിപ്പായി പ്രവര്‍ത്തിച്ചു. 2006 മുതല്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ വൈസ് പ്രസിഡന്റാണ്. 1974 ലില്‍ കെ.എസ്.സി.യുടെ സംസ്ഥാന സെക്രട്ടറിയായി. മറിയാമ്മയാണ് മാതാവ്. ഭാര്യ ഉഷ ജോര്‍ജ്ജ്. ഷോണ്‍ ജോര്‍ജ്ജ്, ഷെയ്ന്‍ ജോര്‍ജ്ജ് എന്നിവര്‍ മക്കളാണ്.

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%