Menu

ജി. സുധാകരൻ

അമ്പലപ്പുഴ


ജി. സുധാകരൻ

കേരളത്തിലെ പ്രമുഖ സിപിഐ (എം) നേതാവും നിലവില്‍ കേരളത്തിലെ പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയുമാണ് ജി. സുധാകരന്‍. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയില്‍ നിന്ന് നിയമസഭയിലെത്തി. നിയമ ബിരുദധാരി. ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദവും നേടി. മുമ്പ് 2006-2011 കാലത്ത് വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ സഹകരണമന്ത്രിയുമായിരുന്നു. 2009 വരെ ദേവസ്വം വകുപ്പും കൈകാര്യം ചെയ്തു. 1967-ല്‍ പഠനകാലത്ത് തന്നെ സിപിഐ(എം) അംഗമായി. കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ സംസ്ഥാന ജോയന്റ് സെക്രട്ടറിയായിരുന്നു.

1971-ല്‍ എസ്എഫ്‌ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. എസ്എഫ്‌ഐയുടെ ആദ്യകാല കേന്ദ്ര എക്‌സിക്യുട്ടീവ് സമിതി അംഗമായിരുന്നു. ട്രേഡ് യൂണിയന്‍ നേതാവും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായിരുന്നു. കേരള സര്‍വകലാശാല സെന്‍ട്രല്‍ സഹകരണ സംഘം, ആലപ്പുഴ ഗ്രാമീണ വികസന ബാങ്ക്, ആലപ്പുഴ കാര്‍ഷിക വികസന ബാങ്ക്, കളര്‍കോട് സഹകരണ സംഘം, കായംകുളം സ്പിന്നിംഗ് മില്‍ എന്നിവയില്‍ അംഗമായി പ്രവര്‍ത്തിച്ചു. 1993 മുതല്‍ 94 വരെ ആലപ്പുഴ ജില്ലാ കൗണ്‍സില്‍ അധ്യക്ഷനായിരുന്നു. താമരക്കുളം പഞ്ചായത്ത് വേടരപ്ലാവ് വാര്‍ഡില്‍ നല്ലവീട്ടില്‍ പി. ഗോപാലക്കുറുപ്പിന്റേയും എല്‍. പങ്കജാക്ഷിയുടേയും അഞ്ചുമക്കളില്‍ രണ്ടാമന്‍. ഭാര്യ ഡോ.ജൂബിലി നവപ്രഭ ആലപ്പുഴ എസ്ഡികോളജ് അദ്ധ്യാപികയായിരുന്നു. മകന്‍ നവനീത.

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%