Menu

രമേശ് ചെന്നിത്തല

ഹരിപ്പാട്


രമേശ് ചെന്നിത്തല

കോണ്‍ഗ്രസ്സ് (ഐ) യുടെ കേരളത്തിലെ പ്രമുഖരായ നേതാക്കളിലൊരാളാണ് രമേശ് ചെന്നിത്തല. നിലവില്‍ കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവും ഹരിപ്പാട് മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാസാമാജികനുമാണ് ഇദ്ദേഹം. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ പ്രസിഡണ്ടായും സംസ്ഥാന ആഭ്യന്തര- വിജിലന്‍സ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. . ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുള്ള പ്രാവീണ്യമാണ് ചെന്നിത്തലയെ ദേശീയ രാഷ്ട്രീയത്തില്‍ സ്വീകാര്യനാക്കിയത്. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയ പ്രവേശനം.

1980-1985 കാലഘട്ടത്തില്‍ കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്‍എസ്‌യുഎ ദേശീയ പ്രസിഡന്റ്, ബാലജന സഖ്യം സംസ്ഥാന പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ച ചെന്നിത്തല 1982-ല്‍ ഹരിപ്പാട് മണ്ഡലത്തില്‍ നിന്ന് ആദ്യമായി നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1985-ല്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. 1986-ല്‍ മുപ്പതാം വയസില്‍ കെ. കരുണാകരന്‍ മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിയായി സ്ഥാനമേറ്റു. ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ ചെന്നിത്തല ഗ്രാമത്തില്‍ വി.രാമകൃഷ്ണന്‍ നായരുടേയും ദേവകിയമ്മയുടേയും മകനായി 1956 മെയ് 25 ന് ജനിച്ചു. ഭാര്യ അനിത യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷ്വറന്‍സ് കമ്പനിയിലെ ഉദ്യോഗസ്ഥയാണ്. മക്കള്‍ : രോഹിത്, രമിത്.

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%