Menu

പിണറായി വിജയൻ

ധർമ്മടം


പിണറായി വിജയൻ

കേരളത്തിന്റെ പന്ത്രണ്ടാമത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. 2016 മേയ് 25-ന് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. ആഭ്യന്തരം, വിജിലന്‍സ്, ഐ.ടി., യുവജനക്ഷേമം, അച്ചടി, എന്നീ വകുപ്പുകളുടെ ചുമതലയും കൈകാര്യം ചെയ്യുന്നു. നിലവില്‍ സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന്‍, 1998 മുതല്‍ 2015 വരെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു. കേരളത്തിലെ ഇടതുപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനാ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയ നേതൃനിരയിലെത്തിയ വിജയന്‍ സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1970-ല്‍, 26മത്തെവയസ്സില്‍ കൂത്തുപറമ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ച് കേരള നിയമസഭയില്‍ അംഗമായി. 1977ലും 1991ലും കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്നും 1996ല്‍ പയ്യന്നൂരില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1996 മുതല്‍ 1998 വരെ ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ വിദ്യുച്ഛക്തി-സഹകരണ വകുപ്പുകള്‍ കൈകാര്യം ചെയ്തു.

കണ്ണൂര്‍ ജില്ലയിലെ പിണറായി പഞ്ചായത്തില്‍ കള്ള്-ചെത്ത് തൊഴിലാളിയായിരുന്ന മുണ്ടയില്‍ കോരന്റെയും ആലക്കണ്ടി കല്യാണിയുടെയും ഇളയ മകനായി പിണറായി വിജയന്‍ 1945 മേയ് 24-ന് ജനിച്ചു. പിണറായി ശാരദ വിലാസം എല്‍ പി സ്‌കൂളിലും പെരളശേരി ഗവ.ഹൈസ്‌കൂളിലുമായി വിദ്യാഭ്യാസം. സ്‌കൂള്‍ ഫൈനലിനു ശേഷം ഒരു വര്‍ഷം നെയ്ത്ത് തൊഴിലാളിയായി. പിന്നീടാണ് പ്രീ- യൂണിവേഴ്‌സിറ്റി കോഴ്‌സിന് തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ചേര്‍ന്നത്. തലശ്ശേരി സെന്റ് ജോസഫ്സ് സ്‌കൂള്‍ അദ്ധ്യാപിക ഒഞ്ചിയം കണ്ണൂക്കര സ്വദേശിനി ടി. കമലയാണ് ഭാര്യ. വിവേക് കിരണ്‍, വീണ എന്നിവര്‍ മക്കള്‍.

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 0%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%