Menu

കെ.ടി. ജലീൽ

ഉന്നത വിദ്യാഭ്യാസം, ന്യൂനപക്ഷക്ഷേമം, ഹജ്ജ്, വഖഫ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് തവനൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെ.ടി. ജലീല്‍. ചരിത്രകാരനും കോളേജ് അദ്ധ്യാപകനുമായ ജലീല്‍, മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശിയാണ്. കുറ്റിപ്പുറം ഗവ.ഹൈസ്‌കൂളില്‍ നിന്ന് പത്താം ക്ലാസും ചേന്ദമംഗലൂര്‍ ഇസ്ലാമിയ കോളേജില്‍ നിന്ന് പ്രീഡിഗ്രിയും വിജയിച്ചു. തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 1994 ല്‍ കാലികറ്റ് സര്‍വകലാശാലയില്‍ നിന്ന് എംഫില്‍ കരസ്ഥമാക്കി. 2006 ല്‍ ഡോ. ടി. ജമാല്‍ മുഹമ്മദിന്റെ കീഴില്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ഡോക്ട്രേറ്റ് നേടി.

1990 ല്‍ പിഎസ്എംഒ കോളേജിലെ യൂനിയന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1994 ല്‍ പിഎസ്എംഒ കോളേജില്‍ ചരിത്രാധ്യപകനായി നിയമിതനായി. കോഴിക്കോട് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗം, നോര്‍ക്ക റൂട്ട്‌സ് ഡയരക്ടര്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. മുഖ്യധാര ത്രൈമാസികയുടെ ചീഫ് എഡിറ്ററാണ്. അച്ഛന്‍ കെ.ടി. കുഞ്ഞുമുഹമ്മദ് ഹാജി. അമ്മ പാറയി നഫീസ. ഭാര്യ എം.പി. ഫാത്തിമക്കുട്ടി. മൂന്നു മക്കളുണ്ട്.

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 100%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 100%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 100%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%