Menu

പി.ടി. തോമസ്

തൃക്കാക്കര

Star 1 Reviews 10

പി.ടി. തോമസ്

2016 മുതല്‍ തൃക്കാക്കരയില്‍ നിന്നുള്ള നിയമസഭാംഗവും 2009-2014 ലോക്‌സഭയില്‍ അംഗവുമായിരുന്ന കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് പി.ടി.തോമസ്. ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തില്‍ പുതിയപറമ്പില്‍ തോമസിന്റെയും അന്നമ്മയുടേയും മകനായി 1950 ഡിസംബര്‍ 12ന് ജനിച്ചു. എംഎ, എല്‍എല്‍ബിയാണ് വിദ്യാഭ്യാസ യോഗ്യത. തൊടുപുഴ ന്യൂമാന്‍ കോളേജ്, മാര്‍ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, മഹാരാജാസ് കോളേജ് എറണാകുളം, ഗവ.ലോ കോളേജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെഎസ്‌യു വഴിയാണ് പൊതുരംഗത്ത് എത്തുന്നത്. വിദ്യാര്‍ത്ഥി ആയിരുന്നപ്പോള്‍ തന്നെ കെഎസ്‌യുവിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന തോമസ് കെഎസ്‌യുവിന്റെ യൂണിറ്റ് വൈസ് പ്രസിഡന്റ്, കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1980-ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ തോമസ് 1980 മുതല്‍ കെപിസിസി, എഐസിസി അംഗമാണ്. 1990-ല്‍ ഇടുക്കി ജില്ലാ കൗണ്‍സില്‍ അംഗമായി. ഇദ്ദേഹം കേരള യൂനിവേഴ്സിറ്റി സെനറ്റ് മെമ്പറായിരുന്നിട്ടുണ്ട്. ഉമ തോമസ് ആണ്. ഭാര്യ. രണ്ടു മക്കളുണ്ട്.

Read More

ജനകീയ വിലയിരുത്തല്‍

നിങ്ങളുടെ MLA - യുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
  • വളരെ മികച്ചത് 100%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

ജനകീയ വിഷയങ്ങളില്‍ രാഷ്ടിയത്തിനും മേലെ MLA യുടെ ഇടപെടല്
  • വളരെ മികച്ചത് 100%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%

അടിസ്ഥാന സൗകര്യ വികസനത്തില്‍ MLA യുടെ ഇടപെടല്‍ ( റോഡ്‌, സ്കൂള്‍ , ആരോഗ്യം മുതലായവ ).
  • വളരെ മികച്ചത് 100%
  • മികച്ചത് 0%
  • ശരാശരി 0%
  • മോശം 0%
  • അറിയില്ല 0%